പ്രിയപ്പെട്ടവളെ...........

 ശരിക്കും ഞാൻ അസ്വസ്ഥനാണ്.............

  ന്തുകൊണ്ടാണ് എനിക്ക് നിന്നോട് ഇഷ്ടം തോന്നുന്നത്?

 അങ്ങനെ തോന്നാൻ അങ്ങനെ തോന്നാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളത്? ഇത് ശരിയാണോ? എന്നൊക്കെ എന്നോട് ചോദ്യങ്ങൾ ഉണ്ടെങ്കിൽ അതിനൊന്നിനും എനിക്ക് ഉത്തരങ്ങളില്ല. 

ആൾക്കൂട്ടത്തിൽ ഒരുപാട് പേർ കടന്നുപോകുമ്പോൾ അവരിൽ ഒരാളിലേക്ക് മാത്രം എന്തുകൊണ്ടാണ് എൻറെ മനസ്സ്.....എൻറെ ഹൃദയം ആകർഷിക്കപ്പെടുന്നത് എന്നെനിക്കറിയില്ല. അതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകുമോ എന്നും അറിയില്ല. പക്ഷേ ഒന്നു മാത്രം സത്യം നിന്നെ ഒരുഒരുതരത്തിലും വേദനിപ്പിക്കണമെന്ന്, മുറിവേൽപ്പിക്കണമെന്ന് എനിക്കില്ല. എൻറെ വാക്കുകൾ നിന്നെ വേദനിപ്പിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുപക്ഷേ എനിക്കറിയാം ഇത്തരം വാക്കുകൾ എന്നിൽ നിന്നും നീ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ എങ്കിലും എന്തോ സംതിങ്- എന്താണെന്ന് പറയാൻ പറ്റില്ല. ശരീരത്തിലൂടെ ഒരു വൈദ്യുതി കടന്നുപോകുന്നത്പോകുന്നതുപോലെ, മനസ്സിനെ കൂടുതൽ ഉണർവിലേക്ക് നയിക്കുന്ന ഒരു രഹസ്യം, ഒരുപക്ഷേ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന ജീവിതത്തിൻറെ മാന്ത്രികതയാണ് ഇത്.  ന്തായാലും ഇത് എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ തന്നെ ഞാൻ സൂക്ഷിച്ചുവയ്ക്കുന്നു.നിൻറെ അനുവാദമില്ലാതെ ഒരു വാക്കുപോലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല

Comments